മൂടാടി വീമംഗലം ശ്രീ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലൂക്കിലെ മൂടാടി വീമംഗലം ശ്രീ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 22ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547.

പിഎസ്‌സി അഭിമുഖം

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് പാര്‍ട്ട് I (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 289/24), സര്‍ജന്റ് പാര്‍ട്ട് II (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പര്‍: 290/24) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 25ന് പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത സമയത്ത് അഭിമുഖത്തിനെത്തണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix-28 A) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 076/24) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത്, രേഖകള്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും എത്തണം. പരിഷ്‌കരിച്ച കെ ഫോം (Appendix-28) വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

വിവരാവകാശ കമീഷന്‍ സിറ്റിങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് (സെപ്റ്റംബര്‍ 19) രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ ഹരജികള്‍ പരിഗണിക്കും.

ഗതാഗതം നിരോധിച്ചു

കക്കോടി മുതല്‍ കണ്ണാടിക്കല്‍ വരെ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കണ്ണാടിക്കല്‍-വടക്കിനാല്‍ തണ്ണീര്‍പന്തല്‍ വഴിയും തിരിച്ചും പോകണം.

ഗതാഗതം നിരോധിച്ചു

വാകയാട് എച്ച്എസ്-അറപ്പീടിക റോഡില്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (സെപ്റ്റംബര്‍ 19) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പതിനൊന്നുകണ്ടിയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് (കുട്ട്യേക്കിണി മാസ്റ്റര്‍ റോഡ്) തിരുവോട് സ്‌കൂളിലേക്കും വാകയാട് എച്ച്എസ്എസിലേക്കും പോകണം.

ജീന്‍ ടെക്‌നോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്‌നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എംഎസ്‌സി ജീന്‍ ടെക്നോളജി/ജെനിറ്റിക്സ്/ബയോടെക്നോളജി,  കാര്യോടൈപ്പിങ് ഫെസിലിറ്റി, സൈറ്റോജെനിറ്റിക്സ് ഫിഷ് അല്ലെങ്കില്‍ മോളിക്യുലാര്‍ ജെനിറ്റിക്സ് എന്നിവയില്‍ പരിചയം. മാസവേതനം: 26,000 രൂപ. പ്രായപരിധി: 22-45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 20ന് രാവിലെ 11.30ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

സ്പോട്ട് അഡ്മിഷന്‍ 

പേരാമ്പ്ര ഗവ. ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 23ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, 2620 രൂപ ഫീസ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9400127797, 9496918562.

റിവ്യൂ കമ്മിറ്റി മീറ്റിങ് 

കോഴിക്കോട് ലീഡ് ബാങ്ക് ഓഫീസിന്റെ ജില്ലാതല റിവ്യൂ കമ്മിറ്റി മീറ്റിങ് സെപ്റ്റംബര്‍ 23ന് രാവിലെ 10.30ന് കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ നടക്കും.

പ്രൊബേഷന്‍ ഓഫീസര്‍ നിയമനം

വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ പട്ടികവര്‍ഗം/ഇതര സംവരണ സമുദായക്കാര്‍ എന്നിവരെ പരിഗണിക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി ബിരുദം, സ്ത്രീ-ശിശു അവകാശ മേഖലയില്‍ സര്‍ക്കാര്‍/എന്‍ജിഒ/ലീഗല്‍ കാര്യങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 27,804 രൂപ. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18-40. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 24നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. ഫോണ്‍: 0495 2376179.

ഇന്ത്യാ സ്‌കില്‍സ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്യാം

തൊഴില്‍ പരിശീലനത്തിലെയും നൈപുണ്യ വികസനത്തിലെയും മികവ് പ്രകടമാക്കുന്ന 2025ലെ ഇന്ത്യാ സ്‌കില്‍സ് മത്സരത്തിന് (ഐഎസ്‌സി) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രാജ്യത്തെ പ്രതിഭാധനരായ യുവതയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ആദരിക്കാനുമായി 63 നൈപുണ്യ മേഖലകളിലാണ് മത്സരം. പ്രായപരിധി: 16-25. മത്സരാര്‍ഥികള്‍ 2004 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവരാകണം. സൈബര്‍ സുരക്ഷ, മെക്കട്രോണിക്സ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നൈപുണ്യ മത്സരങ്ങളില്‍ 2001 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ഓരോ മത്സരാര്‍ഥിക്കും ഒരു നൈപുണ്യ മത്സരത്തിനാണ് അപേക്ഷിക്കാനാവുക. രണ്ട് പ്രാഥമിക ഘട്ടങ്ങളിലായി മത്സരം നടക്കും. രണ്ട് ഘട്ടങ്ങളും മേഖലാതല നൈപുണ്യ മത്സരങ്ങളിലേക്കെത്തുകയും തുടര്‍ന്ന് ബൂട്ട് ക്യാമ്പുകളും ദേശീയ മത്സരവും സംഘടിപ്പിക്കുകയും ചെയ്യും. ദേശീയ മത്സരത്തിലെ വിജയികള്‍ക്ക് 2026ലെ വേള്‍ഡ് സ്‌കില്‍സ് മത്സരത്തിലും മറ്റ് അന്താരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.
പങ്കെടുക്കാന്‍ സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ് പോര്‍ട്ടല്‍ വഴി സെപ്റ്റംബര്‍ 30നകം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. വിശദ വിവരങ്ങള്‍ www.skillindiadigital.gov.in ല്‍ ലഭിക്കും. രജിസ്ട്രേഷന്‍ ലിങ്ക്: https://www.skillindiadigital.gov.in/account/register?returnUrl=%2Findia-skills-2025&utm_osurce=BannerClicks&utm_medium=Web&utm_campaign=IndiaSkills

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ്: ഓണ്‍ലൈന്‍ ക്വിസ് മത്സരം

നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങള്‍ പങ്കുവെക്കാനും അവസരം. പരിപാടിയുടെ ആദ്യഘട്ടമായ വികസിത് ഭാരത് ക്വിസ് സെപ്റ്റംബര്‍ 12 മുതല്‍ ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി നടത്തും. കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത് (https://mybharat.gov.in/) പോര്‍ട്ടല്‍ വഴിയാണ് മത്സരം നടത്തുക. വിജയികള്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള അടുത്തഘട്ട മത്സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല  വിജയികള്‍ വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ദേശീയതല പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ക്വിസില്‍ ആദ്യ 10,000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ttps://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 6282296002.

ജലപരിശോധനാ ലാബുകളില്‍ നിയമനം 

കേരള ജല അതോറിറ്റിയുടെ ജില്ലയിലെ വിവിധ ജലപരിശോധനാ ലാബുകളില്‍ ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍/ടെക്‌നിക്കല്‍ മാനേജര്‍ (കെമിക്കല്‍) തസ്തികകളില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. യോഗ്യത: ബിഎസ്‌സി കെമിസ്ട്രിയും ജലപരിശോധന മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. എംഎസ്‌സി കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം മതി. പ്രായപരിധി: 48 വയസ്സ്. ഐഎസ്ഒ പരിശീലനം അഭികാമ്യം. പ്രതിമാസ വേതനം: ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ -20,000 രൂപ, ടെക്‌നിക്കല്‍ മാനേജര്‍ -18,000 രൂപ. യോഗ്യതയും വയസ്സും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 22ന് രാവിലെ 11ന് മലാപ്പറമ്പിലെ ജല അതോറിറ്റി ജില്ലാ ലാബില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2374570.

അപേക്ഷ ക്ഷണിച്ചു 

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281723705.

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഗവ. ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത: പ്ലസ് ടു), പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എസി മെക്കാനിക്ക് (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8590893066.

വനിതാ കമീഷന്‍ സിറ്റിങ് 

കേരള വനിതാ കമീഷന്‍ സെപ്റ്റംബര്‍ 20ന് രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സിറ്റിങ് നടത്തും.

എക്സൈസ് കലാകായികമേള 21ന് 

ജില്ലാ എക്സൈസ് കലാ-കായികമേള സെപ്റ്റംബര്‍ 21ന് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടക്കും. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമീഷണര്‍ എം സുഗുണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് (23 എണ്ണം) ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്ന അവസാന തീയതി: സെപ്റ്റംബര്‍ 29 ഉച്ചക്ക് ഒരു മണി. ഫോണ്‍: 04962 2590232.

‘മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ല’

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങളുടെ കുറവ് കാരണം ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് സൂപ്രണ്ട് ഇന്‍-ചാര്‍ജ് അറിയിച്ചു.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് സെപ്റ്റംബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി  നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ www.labourwelfarefund.in മുഖേന ഡിസംബര്‍ 31നകം സമര്‍പ്പിക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!