വികസന മുന്നേറ്റ ജാഥയുമായി കൊയിലാണ്ടി നഗരസഭ

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ ജനങ്ങള്‍ക്കായി ലഭ്യമാക്കിയ നേട്ടങ്ങള്‍ വിവരിക്കുന്നതിനായി വികസന മുന്നേറ്റ ജാഥ നടത്തുന്നു. 19 ന് വൈകീട്ട് 5ന് മന്ദമംഗലത്ത് വെച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്ന ജാഥ 20, 21 തിയ്യതികളിലാണ് പര്യടനം നടത്തുക. 21 ന് വൈകീട്ട് മുത്താമ്പിയില്‍ നടക്കുന്ന സമാപന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ ദാസന്‍, ടി കെ ചന്ദ്രന്‍, കെ ഷിജു, അഡ്വ : കെ. സത്യന്‍ , കെ.ടി. സിജേഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഭരണ പ്രതിപക്ഷ ഭേദമെന്യേ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വികസനത്തിന്റെ വെള്ളിവെളിച്ചമെത്തിക്കാന്‍ നിലവിലെഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്.പ്രവര്‍ത്തന മികവില്‍ സംസ്ഥാന തലത്തില്‍ തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള നഗരസഭയാണ് കൊയിലാണ്ടി. നഗരസഭാ രൂപവല്‍ക്കരണത്തിനു ശേഷം തുടര്‍ച്ചയായി ഭരണം നടത്തിയ എല്‍ഡിഎഫ് ഭരണസമിതികളുടെ ഓരോ ഘട്ടത്തെയും പ്രവര്‍ത്തനങ്ങളുടെ ഫലമായി വന്‍ മാററങ്ങളാണ് കൊയിലാണ്ടിയില്‍ വന്നിട്ടുള്ളത്.

വികസന രംഗത്തെ ശ്രദ്ധേയമായ ഈ മാറ്റങ്ങള്‍ വിശദീകരിക്കാനാണ് സി പി ഐ എം നഗരസഭാ കമ്മറ്റി വികസന മുന്നേറ്റ ജാഥ നടത്തുന്നത്. ഏരിയാ കമ്മറ്റിയംഗം കെ ഷിജുവാണ് ജാഥാ ലീഡര്‍.സുധ കിഴക്കെ പ്പാട്ട് ഡെപ്യൂട്ടി ലീഡറും കെ സത്യന്‍ ജാഥാ പൈലറ്റും കെ ടി സിജേഷ് ജാഥാ മാനേജരുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!