Wednesday, March 18, 2026

Primeedition

Real news on-time

കാപ്പാട് ബീച്ച് സൈമൺ ബ്രിട്ടോ ആർട് ഗ്യാലറിയിൽ പോഷകാഹാരമേള നടന്നു

 

കൊയിലാണ്ടി:  ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എ സി ൻ്റെ നേതൃത്വത്തിൽ എഫ്.എൻ.എഛ്.ഡബ്ലിയു സംഘടിപ്പിച്ച പോഷകാഹാരമേള കാപ്പാട് ബീച്ച് സൈമൺ ബ്രിട്ടോ ആർട് ഗ്യാലറിയിൽ വെച്ച് നടന്നു. രുചി വൈവിധ്യം കൊണ്ടും, പോഷക സമൃദ്ധി കൊണ്ടും സമ്പന്നമായ വേറിട്ട ഇരുപതോളം ഭക്ഷ്യവിഭവങ്ങൾ മേളയിൽ മത്സരത്തിനെത്തി.

എല്ലാ വിഭവങ്ങളും കുടുംബശ്രീ പ്രവർത്തകർ തന്നെ തയ്യാറാക്കിയ വ ആയിരുന്നു. കൺവീനർ ബിന്ദു ഇല്ലത്ത്, വൈസ് ചെയർപേഴ്സൺഷൈമ തുടങ്ങിയവർ മേളയ്ക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ ചെയർപേഴ്സൺ ആർ.പി.വത്സല വിതരണം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!