ക്രിക്കറ്റിന്റെ അഭിമാനമായി കൊയിലാണ്ടി രോഹന്‍’സ് ക്രിക്കറ്റ് ക്ലബ്


കോഴിക്കോട് : ക്രിക്കറ്റിന്റെ അഭിമാനമായി രോഹന്‍’സ് ക്രിക്കറ്റ് ക്ലബ്. കൊയിലാണ്ടിയുടെ മണ്ണില്‍ നിന്ന് ഉയര്‍ന്ന് ഇന്ത്യന്‍ ‘A’ ടീമില്‍ വരെ എത്തിയ യുവതാരം, ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ കവാടത്തില്‍ നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ പരിശ്രമത്തിനും വിജയം നേടിയ ഉജ്ജ്വല യാത്രയ്ക്കുമുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ പേരില്‍ രൂപം കൊണ്ടതാണ് രോഹന്‍’സ് സി സി എന്ന ക്രിക്കറ്റ് ക്ലബ്.
വളരെ ചെറിയ കാലയളവില്‍ തന്നെ, രോഹന്‍’സ് സി സി കോഴിക്കോട് ജില്ലയിലെ ഏറ്റവും സജീവവും വിജയകരവുമായ ക്രിക്കറ്റ് സംഘമായി മാറി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളും ടൂര്‍ണമെന്റുകളും കളിച്ച ടീമെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും പുറത്തുമുള്ള നിരവധി യുവ താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ വേദിയായിത്തീര്‍ന്നിട്ടുള്ള ക്ലബ്ബാണിത്. അന്താരാഷ്ട്ര തലത്തില്‍ ഒരു രാജ്യത്തെ പ്രതിനിധീകരിച്ച കളിക്കാരന്‍ ആദ്യമായി കളിച്ച കോഴിക്കോട് ടീമെന്ന അഭിമാനവും ഇവര്‍ക്കുണ്ട്.
കേരളത്തിനു പുറത്തുള്ള ഫ്‌ലഡ് ലൈറ്റുകളാല്‍ അലങ്കരിക്കപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍, തൃശൂരിലെ മികച്ച ടീമിനെ ഫൈനലില്‍ തോല്‍പ്പിച്ച് ആദ്യ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സ്വന്തമാക്കിയത് രോഹന്‍’സ് സി സി യുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ്. അതിനുശേഷം മലപ്പുറത്തെ പ്രശസ്ത ടീമിനെ തോല്‍പ്പിച്ച് ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് കരസ്ഥമാക്കി രണ്ടാമത്തെ കിരീടവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്ന ടൂര്‍ണമെന്റില്‍, കോഴിക്കോട്ടെ പ്രമുഖ ക്രിക്കറ്റ് അക്കാദമി പോലുള്ള ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തി, റണ്ണേഴ്സ് ട്രോഫിയും സ്വന്തമാക്കി. നിലവില്‍ മലപ്പുറത്ത് നടക്കുന്ന ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഒന്നായ ചാലിയാര്‍ ട്രോഫിയുടെ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് രോഹന്‍’സ് സി സി. അടുത്ത ആഴ്ച നടക്കുന്ന സെമിഫൈനലിനായി ടീം ഒരുക്കങ്ങള്‍ നടത്തുകയാണ്.
രോഹന്‍’സ് സി സി, കഴിവുള്ള യുവാക്കളെ കണ്ടെത്തിയും വളര്‍ത്തിയും, അവര്‍ക്ക് മുതിര്‍ന്ന കളിക്കാരുടെ കൂടെ കളിക്കുവാനും കോഴിക്കോട്ടെ ക്രിക്കറ്റിന് പുതിയ തലമുറ ഒരുക്കുന്ന ഫ്‌ലാറ്റ്‌ഫോം ആയി മാറുകയാണ്. ഇവിടെ നിന്ന് ഉയര്‍ന്ന മേധാ ദീപ്ത എന്ന ടീനേജ് വനിതാ ക്രിക്കറ്റ് സെന്‍സേഷന്‍ ഇന്ന് നോര്‍ത്ത് സോണ്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ്. നേദന്‍ . എസ്. സജുഷ് കോഴിക്കോട് അണ്ടര്‍-15 ടീമിനെ നയിക്കുന്നുണ്ട്. ചെറിയ കാലയളവിനുള്ളില്‍ തന്നെ ഇത്രയും നേട്ടങ്ങള്‍ നേടിയ മറ്റൊരു ടീം, കോഴിക്കോട് ജില്ലയില്‍, നിലവിലില്ലെന്ന്, ആത്മവിശ്വാസത്തോടെ തന്നെ പറയാം.
N5 ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന പേരില്‍ നടത്തിയ അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റ് എസ്.എ.ആര്‍.ബി.ടി.എം. കോളേജ് ഗ്രൗണ്ടില്‍ അതിവിജയകരമായി പൂര്‍ത്തിയാക്കി, കോഴിക്കോട് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അഭിമാനകരമായൊരു വിജയഗാഥ കുറിച്ചു. ഇതില്‍ ക്രിക്കറ്റ് ആരാധകരുടെയും താരങ്ങളുടെയും പങ്കാളിത്തം ഈ ടൂര്‍ണമെന്റിനെ വലിയ ഒരു വിജയമാക്കി കൂടാതെ, യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്വം മനസ്സിലാക്കി, രോഹന്‍’സ് സി.സി. 15 വയസ്സിന് താഴെയുള്ള പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനായി ‘രോഹന്‍’സ് സി.സി. ജൂനിയേഴ്‌സ്” എന്ന പേരില്‍ പുതിയൊരു ടീം രൂപീകരിക്കുകയും ഭാവിയുടെ മിന്നുംതാരങ്ങളെ കണ്ടെത്താനുള്ള ദീര്‍ഘദര്‍ശനം തെളിയിക്കുകയും ചെയ്തു.
ഞങ്ങളുടെ വിജയങ്ങള്‍ ആരവങ്ങളാലോ വലിയ ആഘോഷങ്ങളാലോ നിറഞ്ഞതല്ല, മറിച്ച്, ശാന്തമായ ശക്തമായ പരിശ്രമങ്ങളാണ് വിജയത്തിലേക്കുള്ള വഴികള്‍ തുറന്നിരിക്കുന്നത്. ഞങ്ങള്‍ക്കറിയാം, മുന്നില്‍ ഇനിയും നിരവധി വഴികളുണ്ട്. കോഴിക്കോട് ക്രിക്കറ്റിന്റെ ഭാവിയെ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്വവും സ്വപ്നവുമാണ്
എല്ലാ ക്രിക്കറ്റ്‌സ്‌നേഹികളുടെയും പിന്തുണയും പ്രാര്‍ത്ഥനയും ഇനി കൂടുതല്‍ ശക്തിയായി ലഭിക്കട്ടെ. രോഹന്‍’സ് സി സി, കഴിവുള്ള താരങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയും, കേരള ക്രിക്കറ്റിന്റെ അഭിമാനഗാഥയില്‍ പുതിയ അധ്യായങ്ങള്‍ എഴുതുകയും ചെയ്യട്ടെ. സ്വപ്നങ്ങളും പരിശ്രമങ്ങളും ചേര്‍ന്നാല്‍ വിജയം അനിവാര്യമാണെന്നതിന് തെളിവാണ് രോഹന്‍’സ് സി സി.










