കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി


കൊയിലാണ്ടി: കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി. 57 ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളില്‍ ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ലോട്ടറി സ്റ്റാളിലെ ജീവനക്കാരന് മുസ്തഫ പൊലീസില്‍ പരാതി നല്കി. രണ്ടാഴ്ച മുന്‍പ് രണ്ടു ദിവസം മുന്‍പും ടിക്കറ്റുകള്‍ കളവുപോയതായി മുസ്തഫ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.










