പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

 

സ്‌പോട്ട് അഡ്മിഷന്‍

പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 16ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും 2,620 രൂപ ഫീസും സഹിതം എത്തണം. ഫോണ്‍: 9400127797, 9496918562.

കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അവസാനഘട്ട ലാറ്ററല്‍ എന്‍ട്രി (പ്ലസ്ടു/വിഎച്ച്എസ്ഇ) സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 15ന് നടക്കും. ഒഴിവുകളുടെ വിവരങ്ങള്‍ polyadmission.org ലെ Vacancy Position ലിങ്കില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ polyadmission.org ല്‍ ലഭിക്കും. ഫോണ്‍: 9895039453, 9400667236

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ഭരണസമിതി ഹാള്‍ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഇന്ററാക്ടീവ് ഡിസ്പ്ലേ പാനല്‍/754 കെ ആന്‍ഡ്രോയിഡ് ടച്ച് സ്‌ക്രീന്‍, വോയ്‌സ് ആന്‍ഡ് കണ്‍ട്രോള്‍ ആപ്പുള്ള സ്മാര്‍ട്ട് മീഡിയം മോഡറൈസ്ഡ് ടിവി ലിഫ്റ്റ് സ്റ്റാന്‍ഡ് എന്നിവ വാങ്ങുന്നതിന് ജിഎസ്ടിയുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍, സര്‍ക്കാര്‍, അക്രഡിറ്റഡ് ഏജന്‍സികള്‍ എന്നിവയില്‍നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26ന് വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2430799.

ശാസ്ത്രോപകരണ കിറ്റ്: ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലേക്ക് ശാസ്ത്രോപകരണ കിറ്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് http://tender.lsgkerala.gov.in വെബ്‌സൈറ്റിലോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 0495 2430799.

ഗതാഗതം നിരോധിച്ചു

തണ്ണീര്‍പന്തല്‍-ഇളയിടം-അരൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തണ്ണീര്‍പന്തലില്‍നിന്ന് അരൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ അമ്പലക്കണ്ടിമുക്ക്-കുമ്മന്‍കോട് ഹെല്‍ത്ത് സെന്റര്‍ വഴി പോകണം.

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് 2015 സെപ്റ്റംബര്‍ 12 മുതല്‍ 2025 സെപ്റ്റംബര്‍ 11 വരെയുള്ള കാലപരിധിക്കുള്ളിലെ അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ സെപ്റ്റംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ സമയം അനുവദിച്ചു. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. ഫോണ്‍: 0495 2384006.

ക്വട്ടേഷന്‍ ക്ഷണിച്ചു

നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിന് സ്വീകരിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍/ലേലം ക്ഷണിച്ചു. സെപ്റ്റംബര്‍ 29ന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!