റേഡിയോഗ്രാഫര്‍ ട്രെയിനി നിയമനം

 

റേഡിയോഗ്രാഫര്‍ ട്രെയിനി നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് റേഡിയോഗ്രാഫര്‍ ട്രെയിനിയെ (അഞ്ച് ഒഴിവ്) നിയമിക്കും. യോഗ്യത: ഡിആര്‍ടി/ഡിആര്‍ആര്‍ടി (ഡിഎംഇ അഗീകൃതം). പ്രായപരിധി: 18-35. മാസം 5000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 19ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

സ്പോട്ട് അഡ്മിഷന്‍ 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബി.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12 സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം നേരിട്ടെത്തണം. വിശദവിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

ചുമട്ടുതൊഴിലാളികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ അണ്‍ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികളും നിലവില്‍ അംശദായം അടച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ സ്‌കാറ്റേര്‍ഡ് തൊഴിലാളികളും ഒക്ടോബര്‍ 31നകം എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു. ഇതുവരെ രജിസ്ട്രേഷന്‍ നടത്താത്തവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുകയും രജിസ്ട്രേഷന്‍ നടത്തിയവര്‍ ഡാറ്റ അപ്ഡേറ്റ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുകയും വേണം. ഇതിനായി ആധാര്‍ കാര്‍ഡ്, 6(എ) കാര്‍ഡ്, 26(എ) കാര്‍ഡ് പകര്‍പ്പ്, വയസ്സ് തെളിയിക്കാന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നഗരസഭ/പഞ്ചായത്തില്‍ നിന്നുള്ള ജനന തീയതി സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലെത്തി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0495 2366380.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!