കോമ്പാറ്റ് ഗുസ്തി നാഷണല്‍ മത്സരത്തില്‍ താരങ്ങളായി അച്ഛനും മകനും

 

കൊയിലാണ്ടി : ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 4 മുതല്‍ 7 വരെ നടന്ന നാഷണല്‍ കോമ്പാറ്റ് ഗുസ്തി മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി താരങ്ങളായിരിക്കുകയാണ് ഒരു അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയില്‍ ( നന്മണ്ട ) അബിനേഷും, മകന്‍ അദ്രിനാഥുമാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.

അബിനേഷ് 35 വയസില്‍ മുകളിലുള്ളവരുടെ കാറ്റഗറിയില്‍ 90 കിലോ വെയിറ്റിലും, മകന്‍ 13 വയസില്‍ താഴെയുള്ളവരുടെ കാറ്റഗറിയില്‍ 75 കിലോ വെയിറ്റിലുമാണ് മത്സരിച്ചത്. അബിനേഷ് മലപ്പുറം ജിലാ സൈനിക ക്ഷേമ ഓഫീസിലെ ഹെഡ് ക്ലര്‍ക്കും , അദ്രിനാഥ് കോക്കല്ലൂര്‍ ഹൈസ്‌കൂള്‍ 8ാം ക്ലാസ് വിദ്യാത്ഥിയുമാണ്.

ബാലുശ്ശേരി നന്മണ്ട യോഷിക്കാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമിയില്‍ ഷിഹാന്‍ ഷൈജേഷ് പയ്യോളിയുടെയും, കോച്ച് ലിപിന്‍ കിനാലൂരിന്റെ കീഴിലുമാണ് പരിശീലനം നടത്തിവരുന്നത്, രണ്ട് പേരും ജനുവരി നേപ്പാളില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!