കോമ്പാറ്റ് ഗുസ്തി നാഷണല്‍ മത്സരത്തില്‍ താരങ്ങളായി യോഷിക്കാന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍

 

കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ഇന്റോര്‍ സ്റ്റേഡിയത്തില്‍വച്ച് സെപ്തംബര്‍ 4 മുതല്‍ 7 വരെ നടന്ന നാഷണല്‍കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ് യോഷിക്കാന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്, 5 ഗോള്‍ഡ് , 3 സില്‍വര്‍ എന്നിവ അടക്കം 8 മെഡലുകളാണ് ഇവര്‍ കേരളത്തിനു വേണ്ടി നേടിയത്.

2023 ല്‍ അക്കാഡമിയിലെ അങ്കിത ഷൈജു എന്ന വിദ്യാര്‍ത്ഥി ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തിട്ടുണ്ട്. പയ്യോളി യോഷിക്കാന്‍ അക്കാഡമിയില്‍ കോച്ച്മാരായ ഷൈജേഷ്, സജിത്ത്, ലിപിന്‍ എന്നിവരുടെ കീഴിലാണ് പരിശീലനം നടന്നു വരുന്നത്. ജനുവരി നേപ്പാളില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കോമ്പാറ്റ് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!