കൊയിലാണ്ടി നഗരസഭ കുടുംബ ശ്രീ സി.ഡി.എസ്. മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ കുടുംബ ശ്രീ സി.ഡി.എസ്. മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു. പ്രവർത്തനങ്ങളുടെ ഇടപെടൽ സാധ്യത വർദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ. ഷിജു ഫ്ലാഗ് ഓഫ് ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ എം. പി. ഇന്ദുലേഖ അദ്ധ്യക്ഷയായി. മെമ്പർ സെക്രട്ടറി ടി. കെ. ഷീബ പദ്ധതി വിശദീകരിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ. കെ. വിബിന സ്വാഗതവും വൈസ് ചെയർപേഴ്സൺ ആരിഫ നന്ദിയും പറഞ്ഞു.