ഇന്‍ഡിപെന്‍ഡസ് കപ്പ് T-30 ക്രിക്കറ്റ് മത്സരത്തില്‍ രോഹന്‍ സി സി ജേതാക്കള്‍



കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി മുചുകുന്നു ഗവര്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ഇന്‍ഡിപെന്‍ഡസ് കപ്പ് T-30 ക്രിക്കറ്റ് മത്സരത്തില്‍ ടീം 1983 മലപ്പുറത്തെ നാല് വിക്കറ്റുകള്‍ക്ക് പരാജയപെടുത്തി രോഹന്‍ സി സി ജേതാക്കളായി.
മത്സരത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ ആയി രോഹന്‍ സിസി യിലെ ശബരിഷും, മികച്ച ബൗളര്‍ ആയി രോഹന്‍ സി സി യിലെതന്നെ ഷംസുദ്ധീന്‍ കെ പി യും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ഭാസിസ് ദാസ് നന്മണ്ട ട്രോഫികള്‍ സമ്മാനിച്ചു










