കൊയിലാണ്ടി നഗരസഭ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്ന പരിപാടികള്‍ സമാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്ന പരിപാടികൾ സമാപിച്ചു. കഴിഞ്ഞ 9 ദിവസങ്ങളിലായി ടൗൺ ഹാളിലും പരിസര പ്രദേശങ്ങളിലുമായി നടന്നു വന്ന കലാ- സാംസ്കാരിക പരിപാടികളുടെ സമാപനം ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.

കലാകാര സംഘടനയായ നന്മയുടെ സംസ്ഥാന പ്രസിഡണ്ട് വിത്സൻ സാമുവേൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ രജത ജൂബിലി പതിപ്പിൻ്റെ പ്രകാശനം ജില്ലാ കോർഡിനേറ്റർ പി. സി. കവിത പ്രകാശനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, ഇ. കെ. അജിത്, കെ. എ. ഇന്ദിര കൗൺസിലർമാരാരായ വി. പി. ഇബ്രാഹിം കുട്ടി, വത്സരാജ് കേളോത്ത് സി. ഡി. എസ്. അധ്യക്ഷരായ എം. പി. ഇന്ദുലേഖ, കെ. കെ. വിബിന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്. സുനിൽ മോഹൻ, സുരേഷ് മേലേപ്പുറത്ത് പ്രോഗ്രാം കോർഡിനേറ്റർ ശശി കോട്ടിൽ എന്നിവർ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!