സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

        കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കൾക്ക് 2025-2026 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 15 നകം ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2448451.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ കഴക്കൂട്ടം ആസ്ഥാനമായി പ്രവൃത്തിക്കുന്ന  അസാപ് കേരളയിൽ എച്.ആർ ഹെഡ്ഐ.റ്റി സൊല്യൂഷൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മുഴുവൻ സമയ എം.ബി.എ ബിരുദമുള്ള, 15 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് എച്.ആർ ഹെഡ് തസ്തികയിലേക്കുംഐ.റ്റി/കംപ്യൂട്ട സയൻസിൽ ബിടെക് ബിരുദമോ ഐ.റ്റി സ്‌പെഷ്യലാസിഷനോടുകൂടിയ എം.ബി.എ ബിരുദം ഉള്ളവർക്ക് ഐ.റ്റി സൊല്യൂഷൻസ് മാനേജർ തസ്തികയിലേക്കും  ഓൺലൈൻ (www.asapkerala.gov.in/careers/മുഖേന അപേക്ഷ സമർപ്പിക്കാം.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 7 വൈകിട്ട് 5 മണി.   

കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്‌കോളർഷിപ് വിതരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. സയൻസ്/ആർട്‌സ്/കോമേഴ്‌സ് വിഷയത്തിലെ 3 വർഷ സർവ്വകലാശാല ബിരുദവും ഗവണ്മെന്റ് അംഗീകരിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA) യോഗ്യതയുള്ളവരും ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ളവരുംപ്രായ പരിധി 36 വയസ് കഴിഞ്ഞിട്ടില്ലാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ഷീറ്റുകളുടെയും ഒറിജിനൽ എന്നിവ സഹിതം സെപ്റ്റബർ 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം മേലേതമ്പാനൂർ സമസ്ത ബിൽഡിംഗിൽ പ്രവർത്തിക്കുന്ന  ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക്www.minoritywelfare.kerala.gov.in .

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!