കൊയിലാണ്ടി നഗരസഭയില്‍ ‘കാരണവര്‍ക്കൂട്ടം’ വയോജനസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭയില്‍ സംഘടിപ്പിച്ച ‘കാരണവര്‍ക്കൂട്ടം’ വയോജനസംഗമം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ അജിത്ത് മാസ്റ്റര്‍, ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍ രമേശന്‍ മാസ്റ്റര്‍, വത്സരാജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരായ മോനിഷ, കെ കെ അനുഷ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി കെ റുഫീല പദ്ധതി വിശദീകരിച്ചു.

വാര്‍ഷിക പദ്ധതിയില്‍നിന്ന് 75,000 രൂപ വകയിരുത്തിയ പദ്ധതികൊണ്ട് വയോജങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസമാണ് ലക്ഷ്യമിടുന്നത്.
കുഞ്ചന്‍ നമ്പ്യാര്‍ അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, വയോജന അവാര്‍ഡ്എന്നിവ ലഭിച്ചമുചുകുന്ന്പത്മനാഭന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!