തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം

കൊയിലാണ്ടി എഴുകുടിക്കൽ തോടിന്റെ ഒന്നാം ഘട്ട നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്നാം ഘട്ട നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ ടി എം കോയ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഇ.കെ ജൂബിഷ്, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഗീത കാരോൽ, പഞ്ചായത്ത്‌ അംഗം എ.കെ രതീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ മെമ്പർ ബിന്ദു സോമൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എം.പി പ്രകാശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!