കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം; ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ ഓണം ഫസ്റ്റ് കുടുംബശ്രീ കലോത്സവം ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശരൺ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേ പാട്ട് അദ്ധ്യക്ഷയായി. അഡ്വ.കെ. സത്യൻ സംസ്ഥാന തലത്തിൽ മൽസരത്തിൽ പങ്കെടുത്ത നാടൻ പാട്ട് ടീമിന് ഉപഹാര സമർപ്പണം നടത്തി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു, പ്രജില സി ,നിജില പറവക്കൊടി, ഇന്ദിര ടീച്ചർ കൗൺസിലർമാരായിട്ടുള്ള രത്നവല്ലി ടീച്ചർ, വി.പി ഇബ്രാഹിം കുട്ടി , നോർത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം.പിഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിന് മാസ്റ്റർ സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന കെ.കെ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!