കൊല്ലം സ്വാമിയാര്‍ കാവ് റോഡില്‍ മരം വീണത് ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: കൊല്ലം സ്വാമിയാര്‍ കാവ് റോഡില്‍ മരം വീണത് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി, കാറ്റാടി മരങ്ങളാണ് കാറ്റില്‍ മുറിഞ്ഞ് വീണത്.
ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് ബി കെ യുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ജാഹിര്‍, ലിനീഷ് എം, ഇന്ദ്രജിത്ത്, ഹോം ഗാര്‍ഡ് ഷൈജു, എന്നിവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.