ചേമഞ്ചേരി യു. പി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു



കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചേമഞ്ചേരി യു.പി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസര്‍ ഹെന ഫാത്തിമ, കൃഷി അസിസ്റ്റന്റ് മധുസൂദനന്, ഹെഡ്മിസ്ട്രസ് സി. കെ. സജിത, പി. ടി. എ പ്രസിഡണ്ട് വി. സുബൈര്‍, കെ .കെ. ശ്രീഷു, മുഹമ്മദ് ഷരീഫ്, നസീറ എ. കെ. എസ്, ഷീജ, സഫിയ കെ, ഉമേഷ് മേക്കോന, ആസിഫ് കലാം, ആദിത്ത്, മുഹമ്മദ് ഹാദി, തുടങ്ങിയവരും രക്ഷിതാക്കളും നേതൃത്വം നല്കി.
പച്ചക്കറി, പപ്പായ, വാഴ തുടങ്ങിയ വ്യത്യസ്ഥ കൃഷികളിലൂടെ ശ്രദ്ധ നേടിയ ചേമഞ്ചേരി യു. പി. സ്കൂളിനെ കൃഷിഭവന് ഈ വർഷത്തെ കർഷക സൗഹൃദ സ്കൂളിനുള്ള പുരസ്കാരം നല്കി.










