വടകരയില്‍ ഷാഫി പറമ്പില്‍ എം പിയെ തെരുവില്‍ തടഞ്ഞ സംഭവം: യു ഡി എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കൊയിലാണ്ടി: വടകര ലോകസഭ എം പി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യ ഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത ഡി വൈ എഫ് ഐ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു ഡി എഫ് നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.

ജില്ല കോൺഗ്രസ് സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഇയ്യഞ്ചേരി അൻവർ അധ്യക്ഷത വഹിച്ചു. മുരളി തോറോത്ത്, വി. ടി. സുരേന്ദ്രൻ, കെ. പി. വിനോദ് കുമാർ, എ. അസീസ്, എം. അഷറഫ്, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, വി കെ ശോഭന, പി വി നാണി, കെ എം സുമതി, രാമൻ ചെറുവാട്ട്, കെ. ഷംനാസ് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!