മേപ്പയ്യൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ. കണ്ണൻ അനുസ്മരണം
മേപ്പയ്യൂർ : മേപ്പയ്യൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി.കെ. കണ്ണൻ ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കുള്ള ടി.കെ. കണ്ണൻ സ്മാരക എൻഡോവ്മെന്റ് വിതരണവും അദ്ദേഹം നിർവ്വഹിച്ചു. മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. അശ്വതി കൃഷ്ണ എൽ.എസ്.എൻഡോവ്മെന്റിന് അർഹയായി.മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി സി. ബിജു, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബാബു കൊളക്കണ്ടി, കെ.കെ.അജിതകുമാരി എന്നിവർ സംസാരിച്ചു.