നേത്ര പരിശോധന ക്യാമ്പ് ക്യാമ്പ് നടത്തി



കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
കീഴരിയൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അമൽ സരാഗ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വി. വി. സുകുമാരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് ഡയരക്ടർ ഹൃദ്യ അന്ധതയെ കുറിച്ച് വിശദീകരിച്ചു. രാജൻ നടുവത്തൂർ, ഹരിനാരായണൻ ചെറുവത്ത്, ഇ. എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.










