കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനില്‍ ആഘോഷിച്ചു
കൊയിലാണ്ടി: പൊന്നോനക്കൂട്ട് 2025. എസ് എ ആര്‍ ബി ടി എം ഗവ. കോളേജ് കൊയിലാണ്ടി പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27 ന് പുറക്കാട് ശാന്തി സദനില്‍ വെച്ച് ആഘോഷിച്ചു.
പ്രശസ്ത ഫൈബര്‍ ആര്‍ട്ടിസ്റ്റ് ബാബു കോളപ്പുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ശാന്തി സദന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മനീഷ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൂട്ട് പ്രസിഡന്റ് ഷിജിത്ത് അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങില്‍ പ്രമുഖ മിമിക്രി, സിനിമ താരം മധുലാലിനെയും പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ അജീഷ് മുചുകുന്നിനെയും ആദരിച്ചു. ശാന്തി സദന്‍ മാനേജര്‍ അബ്ദുല്‍ സലാം ഹാജി ആമുഖ പ്രസംഗം നടത്തി, ചടങ്ങില്‍ എ. അസീസ് മാസ്റ്റര്‍, അശ്വനി ദേവ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനവര്‍ ബിനു എന്നിവര്‍ പങ്കെടുത്തു. സി. വി. രാജേഷ് നന്ദി പ്രകാശിപ്പിച്ചു. ശേഷം കലാപരിപാടികള്‍ അരങ്ങേറി.