താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത; കുറ്റ്യാടി ചുരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂടുതല്‍ മണ്ണും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. ആവശ്യമെങ്കില്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.