സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നന്തിയിൽ വാട്ടർ എ. ടി. എം. സ്ഥാപിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷൻ പ്ളാനിൻ്റെ ഭാഗമായി മുഴുവൻ സമയവും ശുദ്ധജലം കിട്ടുന്ന സംവിധാനമായ വാട്ടർ എ. ടി. എം. സ്ഥാപിച്ചു.

പദ്ധതിയുടെ ഭാഗമായി വൈവിധ്യങ്ങളായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നു വരുന്നത് – പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവാ ന്ദൻ മാസ്റ്റർ, എം. പി. അഖില – വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ. വിജയരാഘവൻ മാസ്റ്റർ – ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. കെ. രഘുനാഥ് പാർട്ടി നേതാക്കളായ വി. വി. സുരേഷ്, എൻ. ശ്രീധരൻ, ഒ. രാഘവൻ മാസ്റ്റർ, കെ. എം. കുഞ്ഞിക്കണാരൻ, പവിത്രൻ ആതിര,  സി. കെ. വാസു മാസ്റ്റർ, സ്ഥിരം സമിതി ചെയർമാൻ ടി. കെ. ഭാസ്കരൻ, വാർഡ് മെമ്പർ എം. കെ. മോഹനൻ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!