




കൊയിലാണ്ടി: റോഡിലേക്ക് വീണ മരത്തിന്റെ കൊമ്പ് മുറിച്ച് മാറ്റി കൊയിലാണ്ടി അഗ്‌നിരക്ഷാ സേന. ഇന്ന് രാവിലെ 10മണി യോടെയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം മരക്കൊമ്പ് റോഡിലേയ്ക്ക് പൊട്ടി വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.







