ദേശീയപാത; ജില്ലാ കളക്ടറുമായി എം പി ചര്‍ച്ച നടത്തി

കോഴിക്കോട്: ദേശീയപാത നിര്‍മാണ പുരോഗതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗുമായി ഷാഫി പറമ്പില്‍ എംപി തിങ്കളാഴ്ച ചര്‍ച്ച നടത്തി. ഓണത്തിന് മുമ്പായി സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും ദേശീയപാത നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കാനും ദേശീയപാത അതോറിറ്റി തീരുമാനം കൈക്കൊണ്ടതായി ജില്ലാ കളക്ടര്‍ എം പിയെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തില്‍ പലതവണകളിലായി നടത്തിയ അവലോകന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ദേശീയപാത അതോറിറ്റി ഈ തീരുമാനം കൈക്കൊണ്ടതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എം പി പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയപാത അതോറിറ്റി, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!