കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദന് സ്പെഷ്യല്‍ സ്കൂളില്‍ ആഗസ്ത് 27 ന് വിവിധ കലാപരിപാടികളോടെ



കൊയിലാണ്ടി: പോന്നോണക്കൂട്ട് 2 k 25 കൊയിലാണ്ടി SARBTM ഗവൺ മെന്റ് കോളേജ് കൊയിലാണ്ടിയുടെ 1990 – 2000ബാച്ച് വാട്സാപ്പ് കൂട്ടായ്മയായ കൂട്ടിന്റെ ഈ വർഷത്തെ ഓണാഘോഷം പുറക്കാട് ശാന്തി സദൻ സ്പെഷ്യൽ സ്കൂളിൽ വെച്ച് ആഗസ്ത് 27ന് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.
കേരളത്തിലെ സ്പെഷ്യൽ സ്കൂകളിൽ ബാലാവകാശ കമ്മീഷൻ തിരഞ്ഞെടുത്ത അഞ്ചിൽ ഉൾപ്പെടുന്ന വിദ്യാലയമാണിത്.പരിപാടയുടെ ഉദ്ഘാടനം ഇന്റർനാഷണൽ വോക്കെഷണൽ ട്രൈനെർ ബാബു കോളപ്പള്ളി നിർവഹിക്കും.
പ്രസ്തുത ചടങ്ങിൽ പ്രഥമ ചെരിയേരി പുരസ്കാരം നേടിയ മധുലാൽ കൊയിലാണ്ടിയെയും
തേഞ്ഞിപ്പലം ഗോത്രയുടെ നാടൻപാട്ടിൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയ അജീഷ്
മുചുകുന്നിനെയും ആദരിക്കുന്നു.
പത്രസമ്മേളനത്തിൽ കൂട്ട് പ്രസിഡണ്ട് ഷെജിത്ത് എം വി, സെക്രട്ടറി പ്രീത മഞ്ജു, പ്രോഗ്രാം കൺവീനർ ബിനു വിവി മേലൂർ, ട്രഷറർ കെ. വി. അനീഷ്, ശാന്തി സദനം മാനേജർ അബ്ദുസ്സലാം ഹാജി, എ. അസീസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.










