മെഡിസെപ്പ് സംവിധാനത്തിൽ കളക്ഷൻ ഏജന്റ്മാരെ കൂടി ഉൾപെടുത്തുക; കെസിഇസി
കോഴിക്കോട്: സഹകരണ മേഖലയിൽ ജീവനക്കാർക്ക് പുതുതായി അനുവദിച്ച മെഡിസെപ്പ് സംവിധാനത്തിൽ സഹകരണ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കളക്ഷൻ ഏജന്റ് മാരെ കൂടി ഉൾപെടുത്തണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (INTUC ) കോഴിക്കോട് ജില്ല നേതൃയോഗം ആവശ്യപെട്ടു.
എന്ത് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും സഹകരണ മേഖലയിലെ കളക്ഷൻ ഏജന്റ്മാരെ തഴയുന്ന രീതിയിലുള്ള നയങ്ങളുമായി സർക്കാർ മുന്നോട്ട് പോവുക ആണെങ്കിൽ സംഘടന കൈയ്യും കെട്ടി നോക്കിനിൽക്കില്ല എന്ന് ജില്ല പ്രസിഡന്റ് സി വി അഖിൽ പ്രസ്താവനയിൽ പറഞ്ഞു.
കോഴിക്കോട് അളകപുരിയിൽ വെച്ചു നടന്ന ജില്ലാ നേതൃയോഗം ഉപദേശക സമിതി ചെയർമാൻ ദിനേഷ് കാരന്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.വി. അഖിൽ അധ്യക്ഷനായ ചടങ്ങിൽ KCEC (INTUC )നേതാക്കളായ ഷഹനാദ് കാക്കൂർ,കെ. പി. സജിത്ത്, കെ. കെ. മനോജ് ,
എസ്. ബി. അരുൺരാജ്, മഹേഷ് കാക്കൂർ, ഋഷികേഷ്, ഷൈജേഷ്, രേണുക എന്നിവർ സംസാരിച്ചു.