സ്ത്രീത്വത്തെ അപമാനിക്കുകയും അതിക്രമം നടത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം :വിമൻ ജസ്റ്റിസ് മൂവ്മെൻറ്

കൊയിലാണ്ടി: സ്ത്രീ സൗഹൃദ പൊതു ഇടങ്ങൾക്കായി പണിയെടുക്കേണ്ട രാഷ്ട്രീയ നേതാക്കളിൽ നിന്നുള്ള ലൈംഗിക അതിക്രമങ്ങൾ തെറ്റായ സന്ദേശമാണ് സമൂഹത്തിനും പുതുതലമുറക്കും നൽകുന്നതെന്നും ഇത്തരക്കാർക്കെതിരിൽ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കേണ്ട ബാധ്യത അധികാരികൾക്കുണ്ടെന്നും സംസ്ഥാന സമിതി അംഗം തൗഹീദ അൻവർ

വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് മണ്ഡലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ സെക്രട്ടറി റംല ഷാനവാസ്‌ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് റഫീഖ് പുറക്കാട് ആശംസ അറിയിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റസീന പയ്യോളി, ജുബൈരിയ,അസ്മ ,എന്നിവർ നേതൃത്വം കൊടുത്തു.
മണ്ഡലംഭാരവാഹികൾ.

കൺവീനർ – റസീന പയ്യോളി, അസി. കൺവീനർ റൈജുന്നിസ, റസീന
പഞ്ചായത്ത് കൺവീനർ മാർ – സുമയ്യ,റംല മനാഫ്, സറീന, വഹീദ
സഹഭാരവാഹികൾ: സാജിനി, ജുബൈരിയ, ജാസിറ,സാജിത, മുംതാസ്, ഫസീല, സമീന, സമീറ. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി സമാപനവും റസീന നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!