ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ വടകര ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷന്‍ പ്രസിഡന്റ് അബ്ദുള്ള ഈസ്റ്റ് വെസ്റ്റിന്റെ അധ്യക്ഷതയില്‍ വടകര ആര്‍ടിഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി. കെ. ദാസന്‍ സ്വാഗത പ്രഭാഷണം നടത്തി. ട്രഷറര്‍ സത്യന്‍ എ. വി. വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. ടി. കെ ബീരാന്‍കോയ, കെ. ടി. വാസുദേവന്‍, മനോജ് കെ. കെ,രഘുനാഥ് അരമന, പരക്കണ്ടി സുനില്‍കുമാര്‍, സുരേഷ് മുചുകുന്ന്, ശിവന്‍ മഠത്തില്‍, സുനില്‍ ശ്രീരാം, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
ദേശീയപാത അഴിയൂര്‍ വെങ്ങളം റീച്ച് പ്രവര്‍ത്തി ഉപകരാറിലൂടെ ഏറ്റെടുത്ത് നടത്തുന്ന വഗാഡ് ഇന്‍ഫ്ര പ്രോജക്ട് പ്രൈവറ്റ് കമ്പനിയെ കരിമ്പട്ടികയില്‍ ചേര്‍ത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുരേഷ് മുചുകുന്ന് പ്രമേയം അവതരിപ്പിച്ചു.
സര്‍വീസ് റോഡ് ഭൂരിഭാഗവും ഗതാഗത യോഗ്യമല്ല. പലയിടങ്ങളിലും വീതി അഞ്ചു മീറ്ററില്‍ കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുക പതിവാണ്. അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം റോഡിന്റെ പെട്ടെന്നുള്ള തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. മഴക്കാലം വെള്ളം കെട്ടിക്കിടന്ന് റോഡ് തകര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങി ഗുരുതര വീഴ്ച വരുത്തുന്നു.
താലൂക്ക് കമ്മിറ്റിയുടെ പ്രസിഡണ്ടായി സുനില്‍കുമാര്‍ പരകണ്ടിയേയും സെക്രട്ടറിയായി സുനില്‍ ശ്രീരാം, ജോയന്റ് സെക്രട്ടറിയായി സുരേഷ് മുചുകുന്ന്, വൈസ് പ്രസിഡന്റ് ശിവദാസന്‍ മഠത്തില്‍, ട്രഷറര്‍ സത്യന്‍.ഏ. വി എന്നിവരെ തിരഞ്ഞെടുത്തു.










