കാത്തിരിപ്പിനൊടുവിൽ വീണ്ടും വേദിയിലെത്തി സിയ

കേരളത്തിലെ ആദ്യ ട്രാൻസ്മദറായ സിയാ പവൽ ഇത്തവണത്തെ വർണ്ണപ്പകിട്ട് ട്രാൻസ്ജെൻഡർ കലോത്സവത്തിൽ മൂന്നിനങ്ങളിലാണ് ചിലങ്കയണിഞ്ഞത്. നൃത്താധ്യാപിക കൂടിയായ സിയക്ക് പങ്കെടുത്ത ഇനങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാനായി. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ഈ വർഷം മത്സരങ്ങളിൽ മറ്റു പ്രയാസങ്ങളെല്ലാം മാറ്റിവെച്ച് പങ്കെടുക്കുകയായിരുന്നുവെന്ന് സിയ പറയുന്നു. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിലാണ് പങ്കെടുത്തത്.

നൃത്തച്ചുവടുകളുമായി കലോത്സവ മത്സര വേദിയിൽ ആദ്യമായി ട്രാൻസ്മാൻ

വർണ്ണപ്പകിട്ട് കലോത്സവത്തിൽ നൃത്തച്ചുവടുകളുമായി ആദ്യമായൊരു ട്രാൻസ്മാൻ വേദിയിലെത്തി. തൃശൂർ സ്വദേശിയായ നവി കെ എസ് ആണ് ഭാരതനാട്യം, കുച്ചിപ്പുടി മത്സരങ്ങളിൽ പങ്കെടുത്തത്. 15 വർഷത്തിലധികമായി നൃത്ത പരിശീലനം നടത്തുന്ന നവിയുടെ സ്വത്വം വെളിപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാമത്തെ വേദിയാണിത്. കേരളത്തിൽ ഒരു മത്സരവേദിയിൽ എത്തുന്ന അദ്യത്തെ ട്രാൻസ്മാൻ ആണ് നവി. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിന് സഹായകരമാകുമെന്ന് നവി പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!