വയോജന മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു
അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു
കോഴിക്കോട് : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ വയോജന മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഡയപ്പര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വയോജന ക്ഷേമത്തിനായുള്ള റെഡ്‌ക്രോസിന്റെ ‘വയോ വന്ദന്‍’ പദ്ധതിയുടെ ഭാഗമായാണ് ഡയപ്പറുകള്‍ വിതരണം ചെയ്തത്. ജില്ലയിലെ പാലിയേറ്റീവ് സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഡയപ്പറുകളും റെഡ്‌ക്രോസ് താലൂക്ക് ബ്രാഞ്ച് ഭാരവാഹികള്‍ ഏറ്റുവാങ്ങി.
ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, ട്രഷറര്‍ രഞ്ജീവ് കുറുപ്പ്, സെക്രട്ടറി കെ ദീപു, ജോയിന്റ് സെക്രട്ടറി അരങ്ങില്‍ ഗിരീഷ് കുമാര്‍, കെ കെ രാജേന്ദ്രകുമാര്‍, വെള്ളിമാട്കുന്ന് ഓള്‍ഡ് ഏജ് ഹോം സ്റ്റാഫ് നഴ്‌സ് കെ സ്മിജ എന്നിവര്‍ പങ്കെടുത്തു.
.