രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; മുഖം നോക്കാതെ നടപടി – സതീശന്



തിരുവനന്തപുരം: എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തില്‍ തന്നെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നില്ല. എന്റെ മകളെപോലോത്തെ കുട്ടിയാണ് അവര്‍. മെസേജ് അയച്ചത് മാത്രമല്ല, അല്ലാതെ ഉയര്‍ന്ന ആരോപണങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനമായി പാര്‍ട്ടി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈയെടുക്കും.
ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാല്‍, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്. പക്ഷേ ഉയര്‍ന്നുവന്ന ആരോപണം പാര്‍ട്ടി ഗൗരവമായി പരിശോധിക്കും’










