കാറിൽ കടത്തിക്കൊണ്ടുവന്ന മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: തിക്കോടിൽ കാറിൽ കടത്തിക്കൊണ്ടുവന്ന മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിക്കോടി കോടിക്കൽ ബീച്ചിൽ നടത്തിയ പരിശോധനയിൽ കെ എൽ 31 എച്ച് 42 89 ഷിഫ്റ്റ് ഡഷർ കാറിൽ 45 ലിറ്റർ മാഹി വിദേശ മദ്യവുമായി പയ്യോളി അയനിക്കാട് സ്വദേശി നിജേഷ് പിടിയിലായത്.

ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തതായി കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അമൽ ജോസഫ് പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്ക്, കെ കെ ശിവകുമാർ, ശ്രീജിത്ത്, വിപിൻ , സീമ തുടങ്ങിയ ഉദ്യോഗസ്ഥർ ചേർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!