ആയുര്‍വേദ തെറാപ്പിസ്റ്റ്

ആയുര്‍വേദ തെറാപ്പിസ്റ്റ്

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കും. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍നിന്നുള്ള ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ചെറുതുരുത്തി എന്‍.ആര്‍.ഐ.പിയില്‍നിന്ന് ലഭിച്ച ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി: 18-45. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍ കാര്‍ഡും സഹിതം ഓഗസ്റ്റ് 23ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 2382314.

പി.ജി സീറ്റൊഴിവ്

കോടഞ്ചേരി ഗവ. കോളേജില്‍ എംഎ ഇകണോമിക്സ് (ഇടിബി -1, എസ്‌സി -1, ഭിന്നശേഷി -1), എംകോം (എസ്‌സി -1, എസ്ടി -1), എം.എസ്.സി സുവോളജി (എസ്‌സി -2, എസ്ടി -1, ഭിന്നശേഷി -1) കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ഒഴിവുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാപ് ഐഡി ലഭ്യമായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (ഓഗസ്റ്റ് 22) വൈകീട്ട് നാലിനകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 9188900234, 9447125107.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!