ആശുപത്രിയിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് ഗൗരവകരമായി പരിശോധിക്കണം: പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് കൊയിലാണ്ടി നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽകൃഷ്ണൻ ആരോപിച്ചു.

കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. പി എം എ വൈ പദ്ധതിയിൽ അപേക്ഷകൾ ഉടൻ സ്വീകരിക്കുക,  ഭൂരഹിത ഭവനരഹിതർക്ക് ഉടൻ ഫ്ലാറ്റുകൾ കൈമാറുക, കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, ഹാർബർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ലഹരി മാഫിയ കേന്ദ്രം ആയിട്ടുള്ള കൊയിലാണ്ടി പട്ടണത്തിൽ അണഞ്ഞു കിടക്കുന്ന  തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമതമാക്കുക,  തെരുവുനായ ശല്യത്തിന് പരിഹാരം കാണുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അട്ടിമറി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി കൊയിലാണ്ടി മുനിസിപ്പാലിറ്റി കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രഫുൽ കൃഷ്ണൻ.

കെ കെ വൈശാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ് ആർ  ജയ് കിഷ് മാസ്റ്റർ,  ജില്ലാ വൈ: പ്രസി.മാരായ അഡ്വ: വി. സത്യൻ, വി കെ ജയൻ, എസ് സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് മാസ്റ്റർ, വായനാരി വിനോദ്,  അതുൽ പെരുവട്ടൂർ,  ജിതേഷ് കാപ്പാട്, രവി വല്ലത്ത്,  ഷാജി കാവുവട്ടം എന്നിവർ നേതൃത്വം നൽകി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!