പാരാലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു



കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വളണ്ടിയർ മാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരൻമാർ, അംഗൻവാടി വർക്കർമാർ, ഡോക്ടർമാർ, എംസ്ഡബ്ളിയു/നിയമ വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, മൈത്രി സംഘം പ്രവർത്തകർ, സ്വയംസഹായസംഘം പ്രവർത്തകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
പാരാലീഗൽ വളണ്ടിയർക്ക് ശമ്പളമോ അലവൻസോ ഉണ്ടാകില്ല. എന്നാൽ കമ്മിറ്റി നിർദ്ദേശിക്കുന്ന ചുമതലകൾ നിർവഹിക്കുന്നതിന് ഹോണറേറിയം ലഭിക്കുന്നതാണ്.
സ്വയം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പ് എന്നിവ സഹിതം കൊയിലാണ്ടി കോർട്ട് കോംപ്ലക്സിൽ, പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ 2025 ആഗസ്റ്റ് 30 നകം അപേക്ഷിക്കണം. അപേക്ഷ തപാലിലും അയക്കാവുന്നതാണ്. ഫോൺ: 7902284528










