മാര്‍വാടിയില്‍ നിന്ന് എഴുപത് ലക്ഷം രൂപ കവര്‍ന്നു; കൊയിലാണ്ടി സ്വദേശി പിടിയില്‍



കൊയിലാണ്ടി : മുംബൈയിലെ മാര്‍വാടിയില്‍ നിന്ന് എഴുപത് ലക്ഷം രൂപ കവര്‍ന്ന കേസില്‍ കൊയിലാണ്ടി സ്വദേശി പിടിയില്‍. പുളിയഞ്ചേരി അട്ടവയലില്‍ സ്വദേശി സുജിന്‍ രാജ് (ഹണി) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ നിന്ന് എത്തിയ പ്രത്യേക പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി സ്വദേശിയായ മറ്റൊരു പ്രതിയെയും കസ്റ്റഡിയെലടുത്തതായാണ് സൂചന.
പാലക്കാട് മുതല്‍ മംഗളൂരു വരെയുള്ള പലരും ഇതില്‍ ഉള്‍പ്പെടുന്നു എന്നാണ് പോലീസിന്റെ നിഗമനം. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.










