കാറും ജീപ്പും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്



പേരാമ്പ്ര: ബൈപാസില്‍ കാറും ജീപ്പും കൂട്ടിയിടിച്ചു മൂന്നു പേര്‍ക്ക് പരിക്ക്, ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ ആണ് അപകടം ഉണ്ടായത്. കിഴക്കന്‍ പേരാമ്പ്ര വടക്കേ പറമ്പില്‍
മല്ലിക (49), പീടികയുള്ള പറമ്പില്‍ ഫൗസിയ (39) പൈതോത്ത് കോരങ്കണ്ടി മൊയ്തി (73)
എന്നിവര്‍ക്കാണ് പരിക്ക്. കിഴക്കന്‍ പേരാമ്പ്ര നിന്നും പേരാമ്പ്രയിലേക്ക് സര്‍വീസ് നടത്തുന്ന ജീപ്പില്‍ കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിന്റെ അരികിലേക്ക് എത്തിയാണ് നിന്നത്. ജീപ്പില്‍ നിന്നും തെറിച്ചു റോഡില്‍ വീണാണു സ്ത്രീകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവര്‍ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.










