Wednesday, March 18, 2026

Primeedition

Real news on-time

സ്കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് 11 കെ വി ഇലക്ട്രിക് പോസ്റ്റ് തകർത്തു

കൊയിലാണ്ടി : കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ്സ് 11 കെ വി ഇലക്ട്രിക് പോസ്റ്റ് തകർത്തു.

സ്കൂട്ടർ യാത്ര കാരനായ ചില്ല ബാലകൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്.

ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കൈക്കു മുഖത്തിനും ആണ് പരിക്കേറ്റത്. ഇന്നു രാവിലെയാണ് 9.30 ഓടെയാണ് സംഭവം. കൊയിലാണ്ടി- താമരശ്ശേരി റൂട്ടിൽ ഓടുന്ന യുണൈറ്റഡ് മോട്ടോർ സർവീസ് ബസാണ് ഇടിച്ചത്.

ഹൈവേ പോലീസും കൊയിലാണ്ടി പോലീസും കെഎസ്ഇബി അധികൃത സ്ഥലത്ത് എത്തി സ്വീകരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!