ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ട്, വാസ്തവം ഇതാണ്: ലയണല്‍ മെസി
യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ്. ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ്. 2021ല്‍ ബാഴ്സലോണ വിട്ട് ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസി രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം ക്ലബ്ബ് വിടുകയായിരുന്നു.
മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നതെങ്കിലും അവസാന നിമിഷം താരം ഇന്റര്‍ മിയാമിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട് പുറത്തുവരികയായിരുന്നു. താരത്തെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മെസി.
