തോരായി കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു



കൊയിലാണ്ടി: കൊയിലാണ്ടി – ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായി പറയുന്നത്.. പുഴയുടെ മധ്യത്തിലാണ് സംഭവം. കോണ്‍ക്രീറ്റ് താങ്ങാന്‍ ശേഷിയുള്ള ഇരുമ്പുതാങ്ങും മറ്റും അടിഭാഗത്ത് ഇല്ലാതിരുന്നതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് വിവരം.
ഇന്ന് രാവിലെ മുതല്‍ പ്രദേശത്ത് ബീമിന്റെ അവസാനഘട്ട കോണ്‍ക്രീറ്റ് നടക്കുകയായിരുന്നു. പുഴയുടെ ഇരുഭാഗങ്ങളിലും പാലത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇരുഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന മധ്യഭാഗത്തെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നിരുന്നത്. ബീം ചെരിഞ്ഞതിനെ തുടര്‍ന്ന് തൊഴിലാളികളില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 24 കോടിയോളം രൂപ ചെലവിട്ട തോരായിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം 2023 ജൂലൈ 31നാണ് നടന്നത്.
മലപ്പുറത്തെ പി.എം.ആര്‍ ഗ്രൂപ്പാണ് പാലം നിര്‍മ്മിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ബീം തകര്‍ന്നുവീണത്. ഇതിന് പിന്നാലെ പി.എം.ആര്‍ ഗ്രൂപ്പ് അധികൃതരും പ്രദേശത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു. തോരായികടവ് പാലം തകര്‍ച്ചയില്‍ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രൊജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രൊഡജ്ക്ട് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.










