പയ്യോളിയില്‍ ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്



പയ്യോളി: ബൈക്കും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥിക്ക് പരിക്ക്. പേരാമ്പ്ര റോഡില്‍ നെല്ല്യേരി മാണിക്കോത്ത് ഇന്ന് രാവിലെ 7മണിയോടെയായിരുന്നു അപകടം.പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ പോവുകയായിരുന്ന ഗുഡ്‌സു മാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാരന്‍ തച്ചന്‍കുന്ന്‌സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ യുവാവിന് പയ്യോളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹൈവേ പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.










