അമേരിക്ക തീരുവവർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും
കൊയിലാണ്ടി: അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും അമേരിക്കൻ പ്രസിഡണ്ട് ട്രംബിന്റെ കോലം കത്തിക്കലും നടന്നു.
പരിപാടി കർഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി പി.കെ. വിശ്വനാഥൻ അധ്യക്ഷനായി.
കെ.ഷിജു, ടി.വി ഗിരിജ, എ സി. ബാലകൃഷ്ണൻ, പി.കെ.ബാബു, കെ. സത്യൻ, ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.