മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി സംഗീതജ്ഞന്‍ മാടമ്പി നമ്പൂതിരിക്ക്



കൊയിലാണ്ടി: കഥകളി ആചാര്യന്‍ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെ നിത്യസ്മരണക്കായി ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ മൂന്നാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരത്തിന് കഥകളി സംഗീതജ്ഞന്‍ മാടമ്പി നമ്പൂതിരി അര്‍ഹനായി. കലാമണ്ഡലം മോഹന കൃഷ്ണന്‍, സുനില്‍ തിരുവങ്ങൂര്‍, ഡോ. ദീപ്ന പി. നായര്‍ എന്നിവര്‍ അംഗങ്ങളായ ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിന് തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 17 ഞായറാഴ്ച കേരള കലാമണ്ഡലത്തിലെ നിള ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് കഥകളി വിദ്യാലയം വൈസ് പ്രസി. വിജയരാഘവന്‍ ചേലിയ എന്‍. കെ. ശശി, മിനി പുല്ലാട്ട്, പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പ്രേംകുമാര്‍, വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ഷുക്കൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍, കലാമണ്ഡലം മോഹന കൃഷ്ണന്‍, പൈങ്കുളം നാരായണ ചാക്യാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കഥകളി വിദ്യാലയം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന തായമ്പക, കഥകളി, ശാസ്ത്രീയ നൃത്തങ്ങള്‍ എന്നിവര്‍ വേദിയില്‍ അവതരിപ്പിക്കപ്പെടും.
തിരൂര്‍ തുഞ്ചന്‍പറമ്പ്, വരിക്കശ്ശേരി മന, കലക്കത്ത് കുഞ്ചന്‍ സ്മാരകം, കേരള കലാമണ്ഡലം എന്നിവിടങ്ങളി ലേക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്ക ളുമുള്‍പ്പെടെ 250 പേര്‍ പങ്കെടുക്കുന്ന ഒരു കലാ തീര്‍ത്ഥയാത്രയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സമകാലീനരായ ശങ്കരന്‍ എമ്പ്രാന്തിരി, തിരൂര്‍ നമ്പീശന്‍, കലാമണ്ഡലം ഹൈദരാലി എന്നി വരോടൊപ്പം പങ്കിട്ട അരങ്ങുകള്‍ മാടമ്പിയാശാന്‍ എന്ന വിളിപ്പേരില്‍ കഥകളി സംഗീത മേഖലയില്‍ ഒരു സംഗീതകുലപതിയുടെ പിറവിക്കു കാരണമായി. പേരൂര്‍ ഗാന്ധി സേവാസദനം, കേരള കലാമണ്ഡലം എന്നിവിടങ്ങളിലെ അധ്യാപനം ഈ മഹാ ഗുരുവിന് ഒരുപാട് ശിഷ്യ പ്രശിഷ്യരുടെ ആദരം, സ്‌നേഹം എന്നിവ സമ്മാനിച്ചു.










