നന്തിയില്‍ ബസ്സുകള്‍ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

 

കൊയിലാണ്ടി: നന്തി ടൗണിലും പരിസരങ്ങളിലും ബസ്സുകള്‍ നിര്‍ത്താതെ പോവുന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബസ്സുകള്‍ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.
വിദ്യാര്‍ത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന് നിരാശയോടെ മടങ്ങിപോവുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം തിക്കോടിയില്‍ ബസ്സ് നിര്‍ത്താതെ സ്ലോയാക്കി കുട്ടികളെ കയറ്റിയത് കാരണം ബസ്സില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക് പറ്റിയിരുന്നു.

നിര്‍ത്താതെ പോവുന്ന ബസ്സുകളെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നിരത്തില്‍ തടയുക തന്നെ ചെയ്യുമെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് പി.കെ മുഹമ്മദലി പറഞ്ഞു. മുഴുവന്‍ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും ബസ്സില്‍ കയറ്റുക തന്നെ വേണം.വിദ്യാര്‍ത്ഥികളോട് ബസ്സ് ജീവനക്കാര്‍ കാണിക്കുന്ന അപമര്യാദമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ആവിശ്യപ്പെട്ടു.യൂത്ത് ലീഗ് ബസ്സ് തടയല്‍ സമരത്തിന് കെ.കെ റിയാസ്,പി.കെ മുഹമ്മദലി,കാട്ടില്‍ അബൂബക്കര്‍,ജിഷാദ് വിരവഞ്ചേരി,സിനാന്‍ ഇല്ലത്ത്,റോഷന്‍ പാലക്കുളം,ഹാഫിസ് മുഹമ്മദ്,സുബൈര്‍ വിരവഞ്ചേരി നേതൃത്വം നല്‍കി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!