പേരാമ്പ്രയില്‍ സൗജന്യ തൊഴില്‍മേള



പേരാമ്പ്രയില്‍ സൗജന്യ തൊഴില്‍മേള
ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ ‘പ്രയുക്തി-2025’ എന്ന പേരില്‍ ഓഗസ്റ്റ് 16ന് രാവിലെ 10 മുതല്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, ഐടി, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 15ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കും. ആയിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാന്‍ 0495 2370176 (എംപ്ലോബിലിറ്റി സെന്റര്‍, കോഴിക്കോട്), 0496 2615500 (കരിയര്‍ ഡവലപ്പ്മെന്റ സെന്റര്‍, പേരാമ്പ്ര) നമ്പറുകളില്‍ ബന്ധപ്പെടണം. സ്പോട്ട് അഡ്മിഷനും ഉണ്ടാകും.
സ്പോട്ട് അഡ്മിഷന്‍
വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സുകളിലും രണ്ടാം വര്‍ഷ ഡിപ്ലോമ (ലാറ്ററല്‍ എന്‍ട്രി) കോഴ്സുകളിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നാളെ (ഓഗസറ്റ് 14) നടക്കും. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. ഒഴിവുകളുടെ വിവരം www.polyadmission.org/let/vacanct ല്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജിലെത്തണം. ഫോണ്‍: 04962524920, 9497840006.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (എന്‍സിഎ ധീവര, കാറ്റഗറി നമ്പര്‍: 561/2024) തസ്തിയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന 14 പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 20ന് ഉച്ച 12 വരെ ടെണ്ടര്‍ ഓണ്‍ലൈനായി സ്വീകരിക്കും. ഫോണ്‍: 04962 2590232.










