കെ എസ് എസ് പി യു മാര്‍ച്ചും ധര്‍ണ്ണയും നടത്തി



കൊയിലാണ്ടി: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, കുടിശ്ശിക ക്ഷാമാശ്വാസ ഗഡുകള്‍ അനുവദിക്കുക, എഴുപത് വയസ്സിന് മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ അനുവദിക്കുക, പി എഫ്.ആര്‍ ഡി എ നിയമം പിന്‍വലിക്കുക, എന്‍ പി എസ് /യു പി എസ് പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ പുനസംഘടിപ്പിക്കുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തുക, കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ തൊഴിലാളി നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സബ് ട്രഷറിയുടെ മുന്‍പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
യൂണിയന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ടി സുരേന്ദ്രന്‍ മാസ്റ്റര്‍, പി എന്‍ ശാന്തമ്മടീച്ചര്‍, പി കെ ബാലകൃഷ്ണന്‍ കിടാവ്, ഒ രാഘവന്‍ മാസ്റ്റര്‍, ഇ ഗംഗാധരന്‍ നായര്‍, കെ ഗീതാനന്ദന്‍, വി എം ലീല ടീച്ചര്‍, സി രാധ. പി ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു










