ഓട്ടോറിക്ഷാ ഡ്രൈവറെ യുവാവ് ആക്രമിച്ചതായി പരാതി

കൊയിലാണ്ടി: ഓട്ടോറിക്ഷാ ഡ്രൈവറെ യുവാവ് ആക്രമിച്ചതായി പരാതി. ഓട്ടോറിക്ഷാ തൊഴിലാളിയായ മൂഴിക്കുമീത്തല്‍ പൊയിലില്‍ ഹംസ കൊയിലാണ്ടിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് സംഭവമുണ്ടായത്.

ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. റോഡിലൂടെ നടന്ന് ബഹളം വയ്ക്കുകായായിരുന്ന യുവാവിനെ കണ്ട് ഓട്ടോ നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഹംസയ്ക്ക് നേരെ കൊലവിളി നടത്തുകയും ഡ്രൈവിംങ് സീറ്റിലേക്ക് വന്ന് ആക്രമിക്കുകയും ആയിരുന്നു

ബഹളം കേട്ടെത്തിയ സമീത്തെ വീട്ടുകാര്‍ ഹംസയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!