എഴുപതാം വാര്‍ഷികം സംഘാടക സമിതിയായി
മേപ്പയ്യൂര്‍: ജനകീയ വായനശാല & ലൈബ്രറി മേപ്പയ്യൂര്‍ എഴുപതാം വാര്‍ഷികാഘോഷം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ പി.കെ. ഷിംജിത്ത് യോഗം ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് എ. സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. രതീഷ് വാര്‍ഷികാഘോഷ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. കെ. എം. വിനോദന്‍, കെ. കെ. മൊയ്തി,വി.വി. നസ്‌റുദ്ദീന്‍, ബാബു കൊളക്കണ്ടി, വി. എ. ബാലകൃഷ്ണന്‍, എന്‍. പി. അനസ് എന്നിവര്‍ സംസാരിച്ചു.
വി. സി. രാധാകൃഷ്ണന്‍ സ്വാഗതവും, ടി. കുഞ്ഞിക്കണ്ണന്‍ നന്ദിയും പ്രകാശിപ്പിച്ചു. ഭാരവാഹികള്‍ : ശ്രീജ വി. പി (ചെയര്‍പേഴ്‌സണ്‍) കെ. രതീഷ് (ജനറല്‍ കണ്‍വീനര്‍) എന്‍. പി. അനസ് (ട്രഷറര്‍)



